രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി പോസിറ്റീവ്

ചെന്നൈ: രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌ഐവി. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ 23 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. രക്തക്കുറവിനെ തുടര്‍ന്ന് യുവതി ഇവിടെ ചികിത്സയിലായിരുന്നു.

യുവതിക്കായുള്ള രക്തം എത്തിയത് ബ്ലഡ് ബാങ്ക് വഴിയായിരുന്നു. രക്തദാതാവിനും താന്‍ എച്ച്‌ഐവി ബാധിതനാണെന്ന വിവരം അറിയില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതെസമയം യുവാവ് രക്തദാനം നടത്തിയ ശിവകാമിയിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Related Articles