ഐഎന്‍എല്‍ ഇനി ഇടതുമുന്നണിയുടെ ഭാഗം: നാല് കക്ഷികള്‍ മുന്നണിയിലേക്ക്

കോഴിക്കോട് :പതിറ്റാണ്ടുകളുടെ സഹകരണത്തിനും കാത്തിരിപ്പിനും ശേഷം ഐഎന്‍എല്‍ ഇടതുപക്ഷത്തേക്ക്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി വിപുലീകരിക്കാനുള്ള ധാരണയെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം വിപുലീകരണം ചര്‍ച്ചചെയ്തത്. ഐഎന്‍എല്ലിനുപുറമെ ലോക താന്ത്രിക ജനതാദള്‍, ജനാധിപത്യ കേരളകോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നീ കക്ഷികളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഎന്‍എല്ലിന്റെ കാല്‍നൂറ്റാണ്ട്കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ പര്യവസാനമുണ്ടായിരിക്കുന്നത്.
ഇടതുപക്ഷരാഷ്ട്രീയത്തോടൊപ്പം 25 വര്‍ഷം ഉറച്ചുനിന്നതിന്റെ അംഗീകാരമാണ് മുന്നണി പ്രവേശനമെന്ന് ഐഎന്‍എല്‍ നേതാവ് എപി അബ്ദുല്‍വഹാബ് പറഞ്ഞു.

1992ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സുമായി ബന്ധം വിച്ഛേദിക്കണമെന്നാവിശ്യപ്പെട്ട് മുസ്ലീംലീഗിലുണ്ടായ കലാപമാണ് ഐഎന്‍എല്ലിന്റെ ഉത്ഭവം. ദീര്‍ഘകാലമായി മുസ്ലീംലീഗിന്റെ സമുന്നതനായ നേതാവായ ഇബ്രാഹിംസുലൈമാന്‍ സേട്ടാണ് 1994 ഏപ്രില്‍ 23ന് ഇന്ത്യന്‍ നാഷണല്‍ ലീഗിന് രൂപം കൊടുത്ത്. രൂപീകരണകാലത്ത് മലബാറില്‍ ഐഎന്‍എല്‍ മുസ്ലീംലീഗിന് ആദ്യമായി കനത്തവെല്ലുവിളിയാണ് ഉയര്‍ത്തിയത്. അക്കാലത്ത് കേരളത്തില്‍ എംഎല്‍എ വരെ ഐഎന്‍എല്ലിനുണ്ടായി. പിന്നീട് പലനേതാക്കളും മുസ്‌ലീംലീഗിലേക്ക് തന്ന മടങ്ങിയെങ്ങിലും കുറേപേര്‍ പാര്‍ട്ടിയില്‍ തന്നെ ഉറച്ചുനിന്നു.

കേരളത്തില്‍ ഒരുപാര്‍ട്ടിക്കും ഇത്രകാലം ഒരുമുന്നണി പ്രവേശനത്തിന് കാത്തുനില്‍ക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ ഉറച്ച രാഷ്ട്രീയബോധത്തിന്റെ ഭാഗമായാണ് തങ്ങള്‍ ഇതുവരെ ഇടതുപക്ഷത്ത് ഉറച്ചുനിന്നതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു

ഇപ്പോള്‍ ഇടതുമുന്നണിയുമായി സഹകരിക്കുന്ന സികെ ജാനുവിന്റെ പാര്‍ട്ടിയേയും, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പിയുമായെയും സഹകരണം തുടരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

Related Articles