Section

malabari-logo-mobile

ദമ്മാജ് സലഫിസം കേരളത്തില്‍ നിന്ന് ഐഎസിലേക്ക് വാതില്‍ തുറക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

HIGHLIGHTS : സുന്നികളായിരുന്നങ്ങില്‍ ഇവര്‍ ഐഎസ്സിലെത്തുമായിരുന്നില്ല

സുന്നികളായിരുന്നങ്ങില്‍ ഇവര്‍ ഐഎസ്സിലെത്തുമായിരുന്നില്ല

ഐഎസ്എസിലേക്ക് മലയാളികളെ റിക്രൂട്ടിങ്ങ് ചെയ്യുന്നതില്‍ ആത്മീയ അടിത്തറയൊരുക്കുന്നത് ദമ്മാജ് സലഫിസമാണെന്ന് വെളിപ്പെടുത്തല്‍. വടക്കന്‍ മലബാറില്‍ നിന്ന് ഐഎസ് ക്യാമ്പിലേക്ക് ആളുകളെ എത്തിക്കുന്നയാള്‍ എന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കരുതുന്ന അബ്ദുല്‍ റാഷിദിന്റെ പേരിലുള്ള സന്ദേശത്തിലാണ് ഈ വെളിപ്പെടുത്തല്‍.

sameeksha-malabarinews

കാസര്‍കോടുകാരനായ ഈ അബ്ദുല്‍ റാഷിദ് അബ്ദുള്ളയാണ് കേരളത്തില്‍ നിന്ന് നിരവധി മുസ്ലീം കുടുംബങ്ങളെ ഐഎസില്‍ എത്തിച്ചതെന്നാണ് എന്‍ഐഎയുടെ നിഗമനം.
ഇടക്കിടെ മൊബൈല്‍ ശബ്ദസന്ദേശങ്ങളിലൂടെ മാത്രം പ്രതികരിക്കുന്ന അബ്ദുല്‍ റാഷിദ് കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഇയാളുടെ പുതിയ സന്ദേശത്തിലാണ് ഐഎസ്സിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫികളുടെ ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പറയുന്നത്. ഇത്തരം ക്ലാസുകളില്‍ ജിഹാദിനെ കുറിച്ചും പലായനത്തെ കുറിച്ചും പറയുന്നുണ്ട്.
ഐഎസ് റിക്രൂട്ട്‌മെന്റിന് പല ഘട്ടങ്ങളുണ്ടെന്നും അവ ആദ്യം മടവൂര്‍, പിന്നീട് കെഎന്‍എം, അതിന്‌ശേഷം വിസ്ഡം, ഏറ്റവുമൊടുവില്‍ ദമ്മാജ് വഴി ഐഎസ്സിലെത്തുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.

ഇതരമതവിഭാഗങ്ങളുടെ ആചാരങ്ങള്‍ സ്വീകരിച്ചിരുന്ന സുന്നി, സൂഫീ വിശ്വാസികള്‍ക്കിടിയില്‍ മതശുദ്ധീകരണം നടത്തിയത് സലഫികളാണെന്ന് സന്ദേശത്തില്‍ റാഷിദ് അവകാശപ്പെടുന്നു. കൂടാതെ ഐഎസ്സിലെത്തിച്ചേര്‍ന്നവരെ കുറിച്ച് പറയുന്ന സന്ദേശത്തില്‍ സുന്നി, സൂഫി വിശ്വാസികളായിരുന്നുവെങ്കില്‍ ഇവര്‍ ഒരിക്കലും ഐഎസ്സിലെത്തില്ലായിരുന്നുവെന്നും റാഷിദ് അബ്ദുള്ള പറയുന്നു. അവര്‍ ഇപ്പോള്‍ റാത്തീബും, ഡാന്‍സുമല്ലാം കളിച്ചുനടക്കുന്നുണ്ടാവുമെന്നും റാഷിദ് പറയുന്നു.

ഇസ്ലാമിക രാജ്യത്തുനിന്നുള്ള 92ാമത്തെ ഓഡിയോ എന്നു പരിചയപ്പടെത്തുന്ന സന്ദേശം ഇന്‍സ്റ്റാഗ്രം വഴിയാണ് എത്തിയത്. സലഫി നേതാവ് സക്കരിയ സ്വാലിഹയുടെ പുസ്തകത്തിന് മറുപടിയായാണ് റാഷിദിന്റെ സന്ദേശമെത്തിയത്. സക്കരിയ സ്വാലിഹ് ഐഎസ്സിനേയും റാഷിദിനെയും തള്ളിപ്പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!