Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ പുതിയ ബസ്‌ബേ നിര്‍ദേശം;വ്യാപാരികള്‍ ആശങ്കയില്‍

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ വികസന സെമിനാറില്‍ ജംഗ്ഷനിലെ വ്യാപര സമുച്ചയം അടക്കമുള്ള ഭൂമി ഏറ്റെടുക്കണമെന്ന നിര്‍ദേശം വ്യാപാരികളെ ആശങ്കയിലാഴ്...

സ്വന്തം ലേഖകന്‍
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ വികസന സെമിനാറില്‍ ജംഗ്ഷനിലെ വ്യാപര സമുച്ചയം അടക്കമുള്ള ഭൂമി ഏറ്റെടുക്കണമെന്ന നിര്‍ദേശം വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞദിവസം നടന്ന പരപ്പനങ്ങാടി നഗരസഭ വികസന സെമിനാറിലാണ് പരപ്പനങ്ങാടി ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് റെയില്‍വേ പാര്‍ക്കിംഗ് ഏരിയ വരെയുള്ള ഒന്നര ഏക്കറോളം സ്ഥലം അക്വയര്‍ ചെയ്ത് ബസ്‌ബേ നിര്‍മ്മിക്കാനുള്ള നര്‍ദേശം ഉയര്‍ന്നുവന്നത്. മൂന്ന് വ്യാപരസമുച്ചയങ്ങളും റിക്രിയേഷന്‍ ക്ലബ്ബ്, മുഹമ്മദ് സ്മാരക വായനശാല എന്നിവയും ഉള്‍പ്പെട്ടതാണ് ഇവിടം. എണ്‍പതോളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

നിര്‍ദ്ധിഷ്ട സ്ഥലത്ത് റെയില്‍വേയുടെ ബി ക്ലാസ് സ്ഥലം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇവിടെ ചെറിയ കെട്ടിടങ്ങള്‍ പോലും നിര്‍മ്മിക്കാനാകില്ലെന്നും വലിയ വിലകൊടുത്ത് ബസ്‌ബേക്കായി അക്വിസിഷന്‍ നടത്തുന്നത് ഗുണകരമാകില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്.

sameeksha-malabarinews

റെയില്‍വേ സ്‌റ്റേഷന് കിഴക്കുവശത്ത് നേരത്തെ ഉണ്ടായിരുന്ന ബസ്‌സ്റ്റാന്റ് പൊളിച്ചുമാറ്റിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന കടകള്‍ക്കുപകരമായി ചെറുബങ്കറുകള്‍ നിര്‍മ്മിച്ചുനല്‍കാമെന്നാണ് നഗരസഭ ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. അവിടെ കച്ചവടം ചെയ്തിരുന്നവര്‍ ഇപ്പോള്‍ പൊരിവെയ്‌ലത്ത് തെരുവോരകച്ചവടം നടത്തുന്ന അവസ്ഥയാണ്. ഇതുതന്നെയാകും പുതിയ ബസ്‌ബേയ്ക്ക് കുടിയിറക്കപ്പെടുമ്പോള്‍ തങ്ങള്‍ക്കുമുണ്ടാകുക എന്ന ആശങ്കയാണ് വ്യാപാരികള്‍ക്ക്. ഈ ഭൂമി ഏറ്റടുക്കല്‍ നടന്നാല്‍ മുന്നൂറോളം കുടുംബങ്ങള്‍ വഴിയാധാരമാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

പരപ്പനങ്ങാടിയില്‍ സ്ഥിരമായി ഒരു ബസ്‌സ്റ്റാന്റോ, ബസ്‌ബേയോ ഇല്ല എന്നുള്ളത് പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാത്ത ഗൗരമേറിയ വിഷയമാണ്. സാധാരണ പ്രാദേശിക തിരഞ്ഞെടുപ്പ് സമയത്താണ് ബസ് സ്റ്റാന്റ് വിഷയം ചര്‍ച്ചയാവാറുള്ളത്. പരപ്പനങ്ങാടിയിലെ ഗതാഗത കുരുക്കിന് ഏറെ പരിഹാരമാകുന്നതാകും ഈ പുതിയ ബസ്‌ബേ വരുന്നത് എന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

ബസ്‌ബേക്കായി ഭൂമി ഏറ്റെടുക്കുന്നത് വികസന സെമിനാറിന്റെ നിര്‍ദേശമാണെന്നും ഇക്കാര്യത്തില്‍ കൗണ്‍സില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ മലബാറി ന്യൂസിനോട് പറഞ്ഞു.

ഇതിനിടെ നഗരത്തിലെ റോഡ് നവീകരണം അനന്തമായി നീളുന്നതിനെതിരെ വ്യാപാരികള്‍ പ്രതിഷേധമായി രംഗത്തെത്തി. ജംഗ്ഷനില്‍ ഡ്രൈനേജ് നിര്‍മ്മാണം നഗരസഭയുടെ നിര്‍ദേശാനുസരണം നിര്‍ത്തിവെച്ചുവെന്ന് ആരോപിച്ചാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ആഴ്ചകളോളമായി തങ്ങളുടെ കടകള്‍ അടച്ചിടേണ്ട ഗതികേടിലാണെന്നും ഇതിനിടെ നഗരസഭ തന്നെ പണിവൈകിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. ഇത് തുടര്‍ന്നാല്‍ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് തങ്ങള്‍ നീങ്ങുമെന്നും പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!