ഐപിസി 354 എ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും ബാധകം

ദില്ലി: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരെ കേസെടുക്കുന്ന ഐപിസി സെക്ഷന്‍ 354 എ വകുപ്പ് ഇനിമുതല്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും ബാധകമായിരിക്കും.

ഡല്‍ഹി പോലീസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇത്. ലൈംഗിക അതിക്രമത്തിനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു ട്രാന്‍സ് ജെന്‍ഡര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതെതുടര്‍ന്നാണ് നടപടി.

Share news
error: Content is protected !!
Scroll to Top