കുവൈത്തില്‍ ജോലിക്കെത്തുന്ന വിദേശികള്‍ക്ക് സ്വദേശത്ത് ബോധവല്‍ക്കരണം

കുവൈത്ത് സിറ്റി: ഇനി രാജ്യത്ത് തൊഴിലിനായി എത്തുന്ന വിദേശികള്‍ക്ക് കുവൈത്തിലെ തൊഴില്‍ നിയമങ്ങളെ കുറിച്ച് അവരവരുടെ രാജ്യത്തുവെച്ചുതന്നെ ബോധവല്‍ക്കരണം നല്‍കും. ഇക്കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞതായി തൊഴില്‍ അതോറിറ്റി ലേബര്‍ വിഭാഗം പ്രൊട്ടക്ഷന്‍ വിഭാഗം ഡപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതവ അറിയിച്ചു.

കുവൈത്തിലേക്ക് തൊഴിലിനായി വരുന്ന വിദേശികള്‍ക്ക് അവര്‍ വരുന്ന രാജ്യങ്ങളില്‍ ഉപയോഗിത്തിന് ഏഴ് ഭാഷകളിലുള്ള നിര്‍ദേശങ്ങള്‍ നല്‍കും. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികള്‍ വഴിയായിരിക്കും ഇവ വിതരണം ചെയ്യുക.

Share news
error: Content is protected !!
Scroll to Top