ഗോഡ്‌സെ ദേശഭക്തന്‍;പരസ്യമായി മാപ്പ് പറഞ്ഞ് പ്രജ്ഞ സിങ്

ദില്ലി: മഹാത്മാ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ദേശഭക്തനാണെന്ന് പറഞ്ഞതില്‍ മാപ്പ് പറഞ്ഞ് ബിജെപി എം പി പ്രജ്ഞാ സിങ് താക്കൂര്‍.

താന്‍ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചിണ്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഗാന്ധിജിയെ ഒരിക്കലും താന്‍ മോശമായി പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. തന്റെ പ്രസ്താവനയെ ചിലര്‍ വളച്ചൊടിച്ചതാണെന്നും അതില്‍ വേദനയുണ്ടെന്നും പറഞ്ഞകാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റുകയായിരുന്നെന്നും രാഷ്ട്രത്തിനുവേണ്ടി ഗാന്ധിജി നല്‍കിയ സംഭാവനകളെ ബഹുമാനിക്കുന്നു വെന്നും പ്രജ്ഞ പറഞ്ഞു.

പ്രജ്ഞയുടെ ഈ മറുപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഡൗണ്‍ ഡൗണ്‍ ഗോഡ്‌സെ..മഹാത്മാ ഗാന്ധി കീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിപക്ഷം മാപ്പിനെ സ്വീകരിച്ചത്.

പ്രജ്ഞയുടെ പ്രസ്താവനയില്‍ പാര്‍ട്ടിപോലും കൈവിട്ട സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ് പ്രജ്ഞ സിങ് രംഗത്തെത്തിയത്.

Related Articles