ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം;വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു;പ്രതിയെ റിമാന്റ് ചെയ്തു

കോട്ടക്കല്‍: ദീര്‍ഘ ദൂര രാത്രിയാത്ര ബസില്‍ യാത്രക്കാരിക്ക് നേരെ മറ്റൊരു യാത്രക്കാരന്‍ അതിക്രമം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഡോ. ഷാഹിദ കമാല്‍ അറിയിച്ചു.

യുവതിയെ ഉപദ്രവിച്ച കാസര്‍കോട് കൂടലു സ്വദേശി മുനവറി(23)നെ കോട്ടക്കല്‍ എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു.ഇയാളെ കോടതിയില്‍ ഹാജരാക്കി റമാന്‍ഡ് ചെയ്തു.

തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേയ്ക്ക് കല്ലട ബസില്‍ പോവുകയായിരുന്ന തന്നെ പുലര്‍ച്ചേ രണ്ടര മണിയോടെ കോട്ടക്കല്‍ എത്തിയപ്പോള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി

Share news
error: Content is protected !!
Scroll to Top