നടിയെ ആക്രമിച്ച കേസ്; ദിലീപിന് ദൃശ്യങ്ങള്‍ നല്‍കില്ല

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ദിലീപിന് നല്‍കില്ലെന്ന് സുപ്രീം കോടതി. നടിയുടെ സ്വകാര്യതയെ മാനിക്കുന്നു വെന്നും കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ അഭിഭാഷകന്റെ
സാനിദ്ധ്യത്തില്‍ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്

മെമ്മറി കാര്‍ഡ് കേസിലെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തളളിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണെങ്കിലും അതിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top