പൂന്താനം സാഹിത്യോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം

സാംസ്‌കാരിക കേരളത്തിന്റെ മുഴുവര്‍ ശ്രദ്ധയും പിടിച്ചുപറ്റി  നടക്കുന്ന പൂന്താനം സാഹിത്യോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. പൂന്താനത്തിന്റെ ജന്മനാടായ കീഴാറ്റൂരില്‍ പൂന്താനം സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ദ്വിദിന പരിപാടി നടക്കുന്നത്. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വ്വഹിച്ചു.
മേലാറ്റൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സപ്ലിമെന്റ് പ്രകാശനം പി. പിവാസുദേവന്‍ നിര്‍വ്വഹിച്ചു. ചിത്രപ്രദര്‍ശനം മുന്‍ എം.എല്‍.എ. വി.
ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.

സപ്ലിമെന്റ്, പുസ്തകം ഏറ്റുവാങ്ങല്‍ യഥാക്രമം എം. രാമദാസ്, പാറമ്മല്‍ കുഞ്ഞിപ്പ എന്നിവര്‍ നിര്‍വ്വഹിച്ചു. രാവിലെ ചിത്രകലാ ക്യാമ്പോടു കൂടിയാണ് പരിപാടി ആരംഭിച്ചത്. കേരളാ ലളിത കലാ
അക്കാദമിയുടെ സഹകരണത്തോടെ നടന്ന ചിത്രകലാ ക്യാമ്പ് ആര്‍ട്ടിസ്റ്റ് സഗീര്‍ഉദ്ഘാടനം ചെയ്തു. കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി അധ്യക്ഷയായി.    തുടര്‍ന്ന് നടന്ന കാവ്യാര്‍ച്ച കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അമ്പതോളം കവികള്‍ കവിതകള്‍ ആലപിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കളുടെ കലാപരിപാടികളും കേരള കലാമണ്ഡലത്തിന്റെ സഹകരണത്തോടെ കവി കടമ്മനിട്ടയുടെ ‘കിരാതം’ ഇതിവൃത്തമാക്കിയുള്ള  ‘അണ്ഡര്‍ ദി ട്രീ’ നൃത്ത സംഗീത ഫ്യൂഷനും അരങ്ങേറി. കീഴാറ്റൂര്‍ അനിയന്‍, കെ എം വിജയകുമാര്‍ .പി. രതീഷ്, ടി. പ്രസാദ്, പി.സി. അരവിന്ദന്‍, കെ. വികാസ്, പാറമ്മല്‍ ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles