കുവൈത്തില്‍ തുടര്‍ച്ചയായി അഞ്ചുദിവസം അവധി

കുവൈത്ത് സിറ്റി: രാജ്യത്ത് ദേശീയ വിമോചനദിന ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസം തുടര്‍ച്ചയായി അവധി. ഫെബ്രുവരി ഇരുപത്തിനാലു മുതല്‍ ഇരുപത്തിയാറാം തിയ്യതി വരെയാണ് അവധി. സിവില്‍ സര്‍വീസ് കമീഷനാണ് അവധിക്കാലം അറിയിച്ചിരിക്കുന്നത്.

അതെസമയം ഫെബ്രുവരി 22 ഉം 23 വെള്ളി, ശനി ദിവസങ്ങള്‍ ആയതുകൊണ്ട് ഫലത്തില്‍ അഞ്ചു ദിവസത്തെ അവധിയായിരിക്കും സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുക.

ചില സ്വകാര്യ സ്ഥാപനങ്ങളിലുള്ളവര്‍ക്കും ഈ അവധി ലഭിക്കും. അവധി കഴിഞ്ഞ് ഫെബ്രുവരി 27 മുതല്‍ സര്‍ക്കാര്‍ പെതുമേഖലാ സ്ഥാപനങ്ങളില്‍ സാധാരണ നിലയില്‍ ഇടപാടുകള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related Articles