Section

malabari-logo-mobile

മഞ്ചേരിയില്‍ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹന വിതരണം ചെയ്തു

HIGHLIGHTS : മഞ്ചേരി:മഞ്ചേരി നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹന വിതരണം ചെയ്തു. മഞ്ചേരി ചുള്ളിക്കാട് സ്‌കൂളില്‍ നടന്ന പരിപാ...

മഞ്ചേരി:മഞ്ചേരി നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹന വിതരണം ചെയ്തു. മഞ്ചേരി ചുള്ളിക്കാട് സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സന്‍ വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു.

2018-19 വര്‍ഷത്തില്‍ 15 ലക്ഷമാണ് പദ്ധതിക്ക് നഗരസഭ വകയിരുത്തിയിട്ടുള്ളത്. 19 മുച്ചക്രവാഹനങ്ങളാണ് വിതരണം ചെയ്തത്.

sameeksha-malabarinews

വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി സതീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, ഫിറോസ് ബാബു, ആക്കല മുസ്തഫ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്‍. ഖമറുനിസ എന്നിവര്‍ പങ്കടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!