Section

malabari-logo-mobile

താനൂരിനൊരു തിലകക്കുറികൂടി ;10 കോടിയുടെ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു

HIGHLIGHTS : തിരൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ വേളയില്‍ താനൂരിലെയും പരിസരപ്രദേശങ്ങളിലെയും കായികപ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ച് താനൂര്‍ ...

തിരൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ വേളയില്‍ താനൂരിലെയും പരിസരപ്രദേശങ്ങളിലെയും കായികപ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ച് താനൂര്‍ കാട്ടിലങ്ങാടി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടും സിന്തറ്റിക്ക് ട്രാക്കുമായി സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു.

ബജറ്റില്‍ അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം പണിയുന്നത്. പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 16 ന് വൈകീട്ട് അഞ്ചിന് കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കും. വി അബ്ദുറഹ്മാന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള
ജനപ്രതിനിധികളും കായികതാരങ്ങളും പങ്കെടുക്കും.

sameeksha-malabarinews

കാട്ടിലങ്ങാടി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൈതാനവും അനുബന്ധ സ്ഥലവും ഏറ്റെടുത്താണ് സ്റ്റേഡിയം നിര്‍മ്മാണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനായി സിന്തറ്റിക്
ട്രാക്ക് എന്നിവയ്ക്ക് പുറമെ ജംബിങ് പിറ്റ്, സ്വമ്മിംങ് പൂള്‍,
വോളിബോള്‍ കോര്‍ട്ട്, ജിംനേഷ്യം, കുട്ടികളുടെ പാര്‍ക്ക് എന്നിവ കൂടി
സ്റ്റേഡിയത്തില്‍ ഒരുക്കുമെന്ന് വി അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു.
ഇരുഭാഗത്തും ഗാലറിയും സ്റ്റേഡിയത്തിലുണ്ടാകും. പ്രഭാതസായാഹ്ന
സവാരിയ്ക്കുള്ള പാതയും സജ്ജീകരിക്കും. കായികവകുപ്പിന്റെ
മേല്‍നോട്ടത്തില്‍ കിഫ്ബിയാണ് നിര്‍മ്മാണ പ്രവൃത്തി നടത്തുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!