ഖത്തറില്‍ ഭക്ഷണശാലകളില്‍ വ്യാപക പരിശോധന;നിരവധി ഹോട്ടലുകള്‍ പൂട്ടിച്ചു

ദോഹ: രാജ്യത്തെ ഭക്ഷണ ശാലകളില്‍ വ്യാപക പരിശോധന നടക്കുന്നു. ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തുന്നത്.

പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ നിരവധി ഹോട്ടലുകള്‍ നിശ്ചിതകാലയളവിലേക്ക് പൂട്ടിച്ചു. ചെറിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയവയ്ക്ക് പിഴ ശിക്ഷ ഈടാക്കുകയാണ് ചെയ്തത്.

ഭക്ഷണ ശാലകളിലും ഗ്രോസറികളിലുമെല്ലാം ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Related Articles