Section

malabari-logo-mobile

വൈദ്യുതി വിതരണത്തോടൊപ്പം വൈദ്യുതി ഉല്‍പ്പാദനവുമായി പൊന്നാനി സബ് സ്റ്റേഷന്‍

HIGHLIGHTS : പൊന്നാനി:പുതിയ തലമുറയെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചും സമാന്തര വൈദ്യുതി ഉല്‍പാദന രീതിയെക്കുറിച്ചും അറിവുള്ളവരാക്കാന്‍ പൊന്നാനിയില്‍ സൗരോര്‍ജ്ജ അസംബ്ല...

പൊന്നാനി:പുതിയ തലമുറയെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചും സമാന്തര വൈദ്യുതി ഉല്‍പാദന രീതിയെക്കുറിച്ചും അറിവുള്ളവരാക്കാന്‍ പൊന്നാനിയില്‍ സൗരോര്‍ജ്ജ അസംബ്ലി
സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനി
സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ച സൗരോര്‍ജപാനലുകള്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളെയും കൂടി ഉള്‍പ്പെടുത്തിയാവും സംസ്ഥാനത്തെ ആദ്യത്തെ സൗരോര്‍ജ്ജ അസംബ്ലി പൊന്നാനിയില്‍ നടക്കുകയെന്നും സ്പീക്കര്‍ പറഞ്ഞു. കെ.എസ്.ഇബി നടപ്പാക്കുന്ന ഈ മാതൃകപരമായ പദ്ധതി വലിയ മുന്നേറ്റമാണ്. പൊന്നാനിയില്‍ തന്നെ വൈദ്യുതി ഉപയോഗിക്കാനുള്ള പദ്ധതി രൂപകല്‍പന ചെയ്യുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സോളാര്‍ പാനലില്‍നിന്ന് അധികവൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പൊന്നാനി സബ്‌സ്റ്റേഷനില്‍ സൗരര്‍ജ്ജ വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നത്.
500 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ പ്ലാന്റാണ്
സബ്‌സ്റ്റേഷന് തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ളത്. 1680 സോളാര്‍
പാനലുകളുടെ സഹായത്തോടെ ദിവസവും 2500 ഓളം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും കീഴിലാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ഇത്തരം സോളാര്‍ പവര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ജില്ലയില്‍ നിലവില്‍
കുറ്റിപ്പുറത്ത് മാത്രമാണ് ഇത്തരത്തില്‍ സൗരോര്‍ജ്ജപ്ലാന്റുള്ളത്.

sameeksha-malabarinews

500 കുടുംബങ്ങള്‍ക്ക് ഒരേസമയം വൈദ്യുതി ഉപയോഗിക്കാവുന്ന സൗരോര്‍ജ പാനലുകളാണ് പൊന്നാനി സബ്സ്റ്റേഷന്റെ ഒഴിഞ്ഞുകിടക്കുന്ന ഒന്നര ഏക്കറില്‍ സ്ഥാപിച്ചിരിക്കുന്നത്. ആറു കോടി രൂപ ചെലവിലാണ് കെ.എസ്.ഇബിയാണു
പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മാടക്കത്തറയില്‍ നിന്നുള്ള 110 കെവി
വൈദ്യുതിയാണു സബ്സ്റ്റേഷനില്‍നിന്നു വിതരണം നടത്തുന്നത്.
പകല്‍ സമയത്ത് സബ്സ്റ്റേഷനു സമീപത്തെ എല്‍.ടി ലൈനുകളിലേക്കു
ബന്ധിപ്പിച്ചാകും വിതരണം നടത്തുക. കുറ്റിപ്പുറം, മലാപറമ്പ്
സബ്സ്റ്റേഷനുകളിലാണു നിലവില്‍ സൗരോര്‍ജത്തില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നടക്കുന്നത്.ഡിസംബറോടെ വൈദ്യുതി വിതരണം നടത്താനാകുമെന്ന പ്രതീക്ഷയിലാണു കെ.എസ.്ഇബി. പദ്ധതിയുടെ ആദ്യവര്‍ഷത്തെ പൂര്‍ണച്ചുമതല
കെല്‍ട്രോണിനാണ്.തുടര്‍ന്ന് കെ എസ് ഇ ബിക്ക് കൈമാറും.
പൊന്നാനി നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനായ ചടങ്ങില്‍ മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!