കാലിക്കറ്റ് സര്‍വകലാശാല പാര്‍ക്കില്‍ തീപിടുത്തം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല പാര്‍ക്കില്‍ തീപിടിത്തമുണ്ടായി. പാക്കില്‍ വെച്ചുപിടിപ്പിച്ച പുല്ലും തൊഴിലാളികളുടെ വിശ്രമ സ്ഥലവുമാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. റോഡില്‍നിന്ന് തീ പാറക്കിനകത്തേക്ക് പടരുകയായിരുന്നു.

തീപിടുത്തത്തില്‍ ഇവിടെയുള്ള വൈദ്യുതി കേബിളുകളും കത്തിനശിച്ചു. ഇതുമൂലം ക്യാമ്പസില്‍ വൈദ്യുതി തടസ്സപ്പെട്ടു.

എന്നാല്‍ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ നിലപാട്. കഴിഞ്ഞദിവസം രാത്രിയില്‍ വിഐപി ഗസ്റ്റ് ഹൗസിനു ക്യാമ്പിനുനേരെ ആക്രമം ഉണ്ടാവുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു.

Related Articles