കാരാട്ട് റസാഖിന് എംഎല്‍എയായി തുടരാം

ദില്ലി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് എംഎല്‍എ ആയി തുടരാം എന്ന് സുപ്രീംകോടതി. കരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അതെസമയം എംഎന്‍എ എന്ന നിലയില്‍ വോട്ടു ചെയ്യാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

എതിര്‍സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ പ്രചരണം നടത്തിയെന്ന വോട്ടര്‍മാരായ കെ പി മുഹമ്മദു മൊയ്തീന്‍ കുഞ്ഞും നല്‍കിയ ഹര്‍ജിയിലായിരുന്നു കൊടുവള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയത്.
ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍,ഇന്ദിര ബാനെര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Share news
error: Content is protected !!
Scroll to Top