കോഴിക്കോട് സിറ്റിങ് എംപി എംകെ രാഘവനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

കോഴിക്കോട്:  ലോക്‌സഭ തെരഞ്ഞടപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ സിറ്റിങ്ങ് എംപി എംകെ രാഘവനു വേണ്ടി പ്രചരണം ആരംഭിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കോഴിക്കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട ബാലുശ്ശേരിയിലാണ് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത് . കൂടാതെ ഇവിടെ വീടുകയറിയുള്ള വോട്ടഭ്യര്‍ത്ഥനയും ആരംഭിച്ചുകഴിഞ്ഞു. സാമൂഹ്യമാധമങ്ങള്‍ വഴിയും വോട്ട് അഭ്യര്‍തഥന നടക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു തവണയായി എംകെ രാഘവനാണ് ഇവിടുടത്തെ എംപി. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ ആദ്യതവണ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിനേയും, രണ്ടാംതവണ സിപഐഎം കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവനേയുമാണ് രാഘവന്‍ തോല്‍പ്പിച്ചത്.

Related Articles