അബ്ദുറബ്ബ് എംഎല്‍എയുടെ വീട്ടിന് മുന്നില്‍ ഹൈവേ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധ സമരം

പരപ്പനങ്ങാടി:  ദേശീയപാത വികസന സ്ഥലമേറ്റെടുപ്പ് വിഷയത്തില്‍ ഇരകള്‍ക്കുവേണ്ടി ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് തിരൂരങ്ങാടി എംഎല്‍എ പികെ അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ആക്ഷന്‍കൗണ്‍സില്‍ മാര്‍ച്ച്. ആവലാതിയാത്ര എന്നപേരിലാണ് മാര്‍ച്ച്

പ്രതിഷേധ മാര്‍ച്ചിന് ശേഷം എംഎല്‍എക്ക് നിവേദനം നല്‍കാന്‍ സമരക്കാര്‍ ശ്രമിച്ചെങ്കിലും എംഎല്‍എ നിവേദനം വാങ്ങിയില്ല ഇതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ രണ്ട് മണിക്കൂറോളം വീട്ടുപടിക്കല്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഈ സമയത്ത് എംഎല്‍എ വേറൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.

സത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ സമരത്തില്‍ പങ്കെടുത്തു

ദേശീയപാതവികസനത്തിന് കിടപ്പാടം പോലും വിട്ടുകൊടുക്കേണ്ടിവരുന്ന തങ്ങള്‍ക്ക് മാന്യമായ പരിഗണനയും മനുഷ്യത്വപരമായ സമീപനവും അധികാരികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഇവര്‍പറയുന്നത്. ഇക്കാര്യത്തില്‍ നിയമസഭയില്‍ വേണ്ടരീതിയിലുള്ള ഇടപെടലുകളും എംഎല്‍എ നടത്തുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു.

Related Articles