Section

malabari-logo-mobile

മരിച്ചിട്ടില്ലെന്ന് പൂനം പാണ്ഡേ;മരണവാര്‍ത്ത വ്യാജം;വീഡിയോയുമായി നടി

HIGHLIGHTS : Poonam Pandey is not dead; death news is fake; actress with video

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. താന്‍ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ ക്യാന്‍സറിനെതിരെയുള്ള ബോധവത്കരണമാണ് ലക്ഷ്യം വച്ചത് എന്നുമാണ് വിശദീകരണം. ‘ഞാന്‍ ഇവിടെ ജീവിച്ചിരിക്കുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്റെ ജീവന്‍ അപഹരിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ട് ആയിരക്കണക്കിന് സ്ത്രീകളുടെ ജീവന്‍ ന്‍ഷ്ടപ്പെട്ടുകഴിഞ്ഞു.

മറ്റ് ചില അര്‍ബുദങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സെര്‍വിക്കല്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായും തടയാന്‍ സാധിക്കുന്നതാണ്. HPV വാക്‌സിനിന്‍ എടുക്കുന്നതും പരിശോധനകളിലൂടെ നേരത്തെ കണ്ടെത്തുകയുമാണ് പ്രധാനം. ഈ രോഗം മൂലം ആര്‍ക്കും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നമുക്കുമുന്നിലുണ്ട്. കൃത്യമായ അവബോധത്തോടെ നമുക്ക് പരസ്പരം ശാക്തീകരിക്കാം, കൂടാതെ ഓരോ സ്ത്രീയും ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അറിവുള്ളവരാണെന്ന് ഉറപ്പുവരുത്താം. രോഗത്തിനെതിരെ എന്തുചെയ്യാനാകുമെന്ന് ആഴത്തില്‍ അറിയാന്‍ ബയോയില്‍ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക. രോഗത്തിന്റെ വിനാശകരമായ ആഘാതം അവസാനിപ്പിക്കാന്‍ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം,’ എന്നതാണ് പോസ്റ്റിലെ ഉള്ളടക്കം.

sameeksha-malabarinews

വാര്‍ത്തയ്ക്ക് മൂന്നു ദിവസം മുന്‍പ് പോലും പൊതുപരിപാടികളില്‍ പങ്കെടുത്ത് വീഡിയോ പോസ്റ്റ് ചെയ്ത താരത്തിന്റെ മരണവാര്‍ത്തയില്‍ പലരും സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ പൂനത്തിന്റെ കുടുംബം ഫോണ്‍ കോളുകളോട് പ്രതികരിക്കാതിരുന്നതും ചര്‍ച്ചയായി. അതേസമയം മരണവാര്‍ത്ത നടിയുടെ മാനേജര്‍ സ്ഥിരീകരിച്ചതായ് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് ഇപ്പോള്‍ പുതിയ വീഡിയോ പങ്കുവെച്ച് താരം രംഗത്തെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!