Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

HIGHLIGHTS : Gold worth 3.5 crore rupees seized at Karipur airport

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1260 ഗ്രാം സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ മറ്റൊരാളെയും പോലിസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 8 മണിക്ക് യുഎയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം തിരൂര്‍ സ്വദേശി റിംനാസ് ഖമര്‍ (29) ആണ് 1260 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്‌സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ റാസല്‍ ഖൈമയില്‍ നിന്നെത്തിയത്. അഭ്യന്തര വിപണിയില്‍ 77 ലക്ഷത്തിലധികം വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് വെളിയില്‍ കാത്തുനിന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദ് (26) എന്നയാളെയും കസ്റ്റഡിയിലെടുത്തു.

sameeksha-malabarinews

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിംനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത റിംനാസിനേയും റിംഷാദിനേയും 5 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇരുവരും കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ പക്കല്‍ ഒരു കാര്‍ വാഷര്‍ ഉപകരണം മാത്രമാണ് തന്ന് വിട്ടതെന്ന് റിംനാസും, കാര്‍ വാഷര്‍ ഏറ്റ് വാങ്ങാനാണ് താന്‍ എയര്‍പോര്‍ട്ടില്‍ വന്നതെന്ന് റിംഷാദും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ കാര്‍ വാഷര്‍ മുഴുവനായി strip ചെയ്‌തെങ്കിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് റിംനാസിനെ പുലര്‍ച്ചെ 1.30 മണിക്ക് മെഡിക്കല്‍ X ray.ക്ക് വിധേയമാക്കിയപ്പോള്‍ ശരീരത്തിനത്ത് 4 കാപ്‌സ്യൂളുകള്‍ കണ്ടെത്തി. Xray film കാണിച്ച് വീണ്ടും റിംനാസിനെ ചോദ്യം ചെയ്തപ്പോഴും സ്വര്‍ണ്ണം ശരീരത്തിനകത്ത് വെച്ചിട്ടുണ്ടേന്ന് സമ്മതിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. സ്വര്‍ണ്ണം കൈവിട്ടുപോയാല്‍ കള്ളക്കടത്ത് സംഘം തന്നെ വകവരുത്തുമെന്ന പേടിയാണ് റിംനാസിന്റെ വിചിത്രമായ പെരുമാറ്റത്തിന് കാരണമായതെന്നാണ് മനസ്സിലാവുന്നത്. സ്വര്‍ണ്ണത്തോടൊപ്പം കാര്‍ വാഷര്‍ കൊടുത്തുവിട്ടത് കസ്റ്റംസിന്റെ ശ്രദ്ധ തിരിക്കാനാണെന്നാണ് അനുമാനം.
കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 9-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്റീവിനും സമര്‍പ്പിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!