Section

malabari-logo-mobile

പൊന്നാനി താല്‍ക്കാലിക ആശുപത്രിയും മൊബൈല്‍ ക്ലിനിക്കും പ്രവര്‍ത്തനം ആരംഭിച്ചു

HIGHLIGHTS : പൊന്നാനി നഗരസഭയില്‍ പ്രളയാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പുതുതായി ആരംഭിച്ച താല്‍ക്കാലിക ആശുപത്രിയുടെയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെയും

പൊന്നാനി നഗരസഭയില്‍ പ്രളയാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പുതുതായി ആരംഭിച്ച താല്‍ക്കാലിക ആശുപത്രിയുടെയും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെയും പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

പകര്‍ച്ചവ്യാധിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യത്തിലാണ് ആശുപത്രി ആരംഭിച്ചിരിക്കുന്നത്. കുറ്റിക്കാട് ബി എസ് എന്‍ എല്‍ ഓഫീസിനടുത്താണ് താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയില്‍ ഒരു ഡോക്ടറും ഒരു സ്റ്റാഫ് നേഴ്‌സും ഉണ്ടാകും. രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. കര്‍ണാടകയില്‍ നിന്നും എത്തിയിട്ടുള്ള മൂന്ന് ഡോക്ടര്‍ ഉള്‍പ്പെടെ 10 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഉള്ളത്. സബ് സെന്റര്‍ തലത്തിലാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും താല്‍ക്കാലിക ആശുപത്രിയും പ്രവര്‍ത്തിക്കുക.
ചടങ്ങില്‍ വാര്‍ഡ് കൗസിലമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!