Section

malabari-logo-mobile

വളാഞ്ചേരി നരഗസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും ഷാഹിന രാജിവെച്ചു

HIGHLIGHTS : മലപ്പുറം: വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും എം. ഷാഹിന രാജിവെച്ചു. രാജിവെച്ചുകൊണ്ടുള്ള കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

മലപ്പുറം: വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും എം. ഷാഹിന രാജിവെച്ചു. രാജിവെച്ചുകൊണ്ടുള്ള കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി.

ഷാഹിനയുടെ രാജിയിലേക്ക് നയിച്ചത് മുസ്ലിംലീഗ് പ്രാദേശിക നേതൃത്വത്തിലുണ്ടായ കലഹമാണ്. ഭരണ കക്ഷിയിലെ അംഗങ്ങളുടെ മാനസിക പീഡനം മൂലം തല്‍സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് ഷാഹിന കത്ത് നല്‍കിയിരുന്നു.

sameeksha-malabarinews

കഴിഞ്ഞ ദിവസം കൗണ്‍സിലര്‍ സ്ഥാനം ഉള്‍പ്പെടെ രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് നേതൃത്വത്തിന് കൈമാറിയിരുന്നു. എന്നാല്‍ ജില്ലാ പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഷാഹിനയെ പാണക്കാട്ടേക്ക് വിളിച്ചിരുന്നു. തല്‍ക്കാലം രാജി വെക്കേണ്ടതിന്ന് തങ്ങള്‍ പറഞ്ഞതായി ഷാഹിന വ്യക്തമാക്കി. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്നാണ് തങ്ങള്‍ പറഞ്ഞത്. ഷാഹിനിയുടെ നിലപാട് തള്ളി ജില്ലാപ്രസിഡന്റ് ഇത്തരമൊരു നിലപാടെടുത്തത് പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ച ഷാഹിന ടീച്ചറുടെ നിലപാട് നേതൃത്വത്തിനുള്ളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

വളാഞ്ചേരി മുന്‍സിപ്പല്‍ ഭരണസമികിയില്‍ തുടര്‍ന്നുവരുന്ന ഭിന്നതകല്‍ക്കൊടുവിലാണ് ടീച്ചറുടെ രാജി. ഷാഹിന ടീച്ചറുടെ രാജിയോടെ മീമ്പാറ 28 ാം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
പാര്‍ട്ടിയില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നും അധ്യാപക ജീവിതത്തിലേക്ക് മടങ്ങുകയാണെന്നും ഷാഹിന ടീച്ചര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!