തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ളതും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷപരിപാടികളും ഒരുവര്‍ഷത്തേക്ക് ഒഴിവാക്കാന്‍ തീരുമാനം.
ഫിലിം ഫെസ്റ്റിവെല്‍, യുവജനോത്സവം, കലോത്സവും, വിനോദസഞ്ചാര വകുപ്പിന്റെതുള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികള്‍ ഒരുവര്‍ഷത്തേക്ക് ഒഴിവാക്കാനാണ് ഉത്തരവായിരിക്കുന്നത്. ഇതിനുവേണ്ടി മാറ്റിവെച്ചിരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ വകുപ്പ് മേധാവികള്‍ നടപടിയെടുക്കണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
എന്നാല്‍ സ്‌കൂള്‍ കലോത്സവം, സ്‌കൂള്‍ കായികമേള എന്നിവയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് പൊതുവിദ്യാഭ്യാല ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ അറിയിച്ചു.




