ദോഹ: രാജ്യത്തു നിന്ന് അനധികൃതമായി 6.15 ലക്ഷം റിയാല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ഹമദ് രാജ്യാന്തര വിമാത്താവളം വഴി നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. പ്രതിക്ക് മൂന്ന് വര്‍ഷത്തെ തടവും 1000 റിയാല്‍ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.
നിലവിലെ നിയമപ്രകാരം ആഭരണം, പണം, രത്‌നം, ട്രാവലേഴ്‌സ് ചെക്കുകള്‍, ബോണ്ടുകള്‍ എന്നിവ കൊണ്ടുപോകുമ്പോള്‍ കസ്റ്റംസ് വിഭാഗത്തെ അറിയിക്കണം എന്നാണ്.
സംശയം തോന്നിയ പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ ബാഗില്‍ വസ്ത്രങ്ങളാണെന്നാണ് ഇയാള്‍ പറഞ്ഞത് എന്നാല്‍ കൂടുതല്‍ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താതെ പണം കടത്തിയതിനെ തുടര്‍ന്നാണ് ശിക്ഷിക്കപ്പെട്ടത്.




