പ്ലസ്ടു മൂല്യനിര്‍ണയം മാനദണ്ഡമായി

ദില്ലി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന് ക്ലാസുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയമെന്ന് സുപ്രീംകോടതിയില്‍ അറ്റോണി ജറല്‍ വിശദീകരിച്ചു.

30:30:40 എന്ന അനുപാതത്തിലായിരിക്കും പത്ത് , പതിനൊന്ന് ,പന്ത്രണ്ട് ക്ലാസുകളിലെ മാര്‍ക്കിന്റെ വെയിറ്റേജ് നല്‍കുക. പത്ത്, പതിനൊന്ന് ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മൂന്ന് വിഷയങ്ങളാണ് പരിഗണിക്കുക. പന്ത്രണ്ടാം ക്ലാസ്സിലെ വെയിറ്റേജിനായി യൂണിറ്റ്, ടേം,പ്രാക്ടിക്കല്‍ എന്നീ പരീക്ഷകളുടെ മാര്‍ക്കാവും പരിഗണിക്കുക.

ഫലം ജൂലൈ 31 നകം പ്രഖ്യാപിക്കും.

Share news
error: Content is protected !!
Scroll to Top