

മലപ്പുറം :പെരിന്തല്‍മണ്ണയില്‍ യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടില്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യാണ് കൊല്ലപ്പെട്ടത്.സഹോദരി ദേവശ്രീ (13)ക്കും കുത്തേറ്റു. സംഭവത്തില്‍ മുട്ടുങ്ങല്‍ പൊതുവയില്‍ കൊണ്ടപറമ്പ് വിനീഷ് വിനോദിനെ(21) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഏഴരയോടെ സംഭവം. വീടിന്റെ രണ്ടാം നിലയിലെ റൂമില്‍ കയറിയ പ്രതി കത്തി കൊണ്ട് ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ട് തടുക്കാന്‍ ശ്രമിച്ച ദൃശ്യയുടെ അനിയത്തി ദേവശ്രീക്കും കുത്തേറ്റു.
പ്രേമം നിരസിച്ചതിലുള്ള വിരോധമാണെന്നാണ് ഈ ദാരുണ സംഭവത്തിന് ഇടയാക്കിയതാണെന്നാണ് സൂചിന. ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ് എന്നാണ് വിവരം. വിനീഷ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയിരുന്നുവെന്നാണ് വിവരം
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പെരിന്തല്‍മണ്ണയിലുള്ള സി.കെ സ്റ്റോഴ്‌സ് സ്ഥാപനം അഗ്‌നിക്കിരയായിരുന്നു. ഈ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്.




