HIGHLIGHTS : Plus One Improvement Exam from October 9
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. സെപ്റ്റംബർ 25 മുതൽ 30 വരെ നടത്താനിരുന്ന പരീക്ഷ കോഴിക്കോട് ജി്ല്ലയിലെ നിപ സാഹചര്യത്തെത്തുടർന്നാണു മാറ്റിവച്ചത്.
ആകെ 4,04,075 വിദ്യാർഥികളാണ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. ഇതിൽ കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ നടക്കും. 27,633 വിദ്യാർഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 വിദ്യാർഥികളാണു പരീക്ഷ എഴുതുന്നത്. ഡി.എൽ.എഡ് പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്.


ഒക്ടോബർ 9 മുതൽ 21 വരെ ഡി.എൽ.എഡ്. പരീക്ഷ നടത്തം. 14 കേന്ദ്രങ്ങളിലായി 698 പേർ കോഴിക്കോട് പരീക്ഷ എഴുതും.