Section

malabari-logo-mobile

ജപ്പാനില്‍ എയര്‍ലൈന്‍സ് വിമാനവും കോസ്റ്റ് ഗാർഡിന്റെ വിമാനവും റൺവേയിൽ കൂട്ടിയിടിച്ച് അപകടം; 5 പേര്‍ മരിച്ചു, 379 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

HIGHLIGHTS : Plane crash in Japan; 5 people died and 379 passengers were miraculously rescued

ടോക്യോ: ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ യാത്രാവിമാനംതീരസേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്നു. അപകടത്തില്‍ കോസ്റ്റ്ഗാർഡ് വിമാനത്തിലെ അഞ്ച്പേർ മരിച്ചു. അതേസമയം, ജപ്പാൻ എയർലൈൻസ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായിരക്ഷപ്പെടുത്തി

ജപ്പാൻ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്. വടക്കൻ ജപ്പാനിലെ ഹോക്കയിഡോ ദ്വീപിൽ നിന്ന്379 പേരുമായി യാത്ര തിരിച്ച ജപ്പാൻ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് 350 വിമാനം ടോക്യോവിലെ ഹാനഡവിമാനത്താവളത്തിൽ പറന്നിറഞ്ഞുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജപ്പാനിൽ ഇന്നലെ ഉണ്ടായ ശക്തമായഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായിഎയര്‍ ബസ് 350 വിമാനം റൺവേയിൽ കൂട്ടിയിടിക്കുകയായിരുന്നു. അതീവ ഗുരുതരമായ പിഴവ്എങ്ങനെ സംഭവിച്ചു എന്നതിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുവിമാനങ്ങള്‍ക്കും തീപിടിച്ചു. ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഉണ്ടായിരുന്ന എട്ട് കുട്ടികൾ അടക്കം 367 യാത്രക്കാർ ആദ്യവും 12 ജീവനക്കാർ പിന്നാലെയും കത്തുന്ന വിമാനത്തിൽ നിന്ന് സാഹസികമായിപുറത്തിറങ്ങി

sameeksha-malabarinews

ആളിപ്പടരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ കാര്യമായ പരുക്കുകൾ ഇല്ലാതെ പുറത്തെത്തിക്കാൻ കഴിഞ്ഞത്ജീവനക്കാരുടെ അസാധാരണ മനസാന്നിധ്യം കൊണ്ടാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം, കോസ്റ്റ്ഗാർഡ് വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു. അപകടത്തെ തുടർന്ന് വിമാനത്താവളംതാത്കാലികമായി അടച്ചു. അപകട കാരണം സംബന്ധിച്ച അന്വേഷണം തുടങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!