Section

malabari-logo-mobile

പിങ്ക് പോലീസ് അപമാനിച്ച സംഭവം: കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കണം- ഹൈക്കോടതി

HIGHLIGHTS : Pink police insult case: Child should be paid Rs 1.5 lakh - HC

കൊച്ചി: ആറ്റിങ്ങലിലെ പിങ്ക് പോലീസിന്റെ പരസ്യവിചാരണയില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കുകയും വേണം. അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി വേണമെന്നും പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന സര്‍ക്കാരിന്റെ കഴിഞ്ഞദിവസത്തെ നിലപാട് കനത്ത് തിരിച്ചടിയാണ് കോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

sameeksha-malabarinews

ഉദ്യോഗസ്ഥയെ ക്രമസമാധാനപാലന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവി അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജനങ്ങളുമായി ഇടപെടുന്നതിന് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും ഉത്തരവിലുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!