Section

malabari-logo-mobile

പൈനാപ്പിൾ പച്ചടി

HIGHLIGHTS : pineapple pachadi recipe

ആവശ്യമായ ചേരുവകൾ

പൈനാപ്പിൾ – 2 കപ്പ്
ഉപ്പ് – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
തേങ്ങ ചിരകിയത് – 1/2 കപ്പ് 
പച്ചമുളക് – 1
ഇഞ്ചി – 1/2 ഇഞ്ച്
ജീരകം – 1/2 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ 
വെളുത്തുള്ളി – 4
ശർക്കര ചതച്ചത് -2 ടീസ്പൂൺ
തൈര് – 1/2 കപ്പ്

sameeksha-malabarinews

വറവിടാൻ വേണ്ട ചേരുവകൾ

വെളിച്ചെണ്ണ – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉണക്കമുളക് – 3
കറിവേപ്പില – ഒരു പിടി

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പൈനാപ്പിൾ, മഞ്ഞൾപൊടി, ഉപ്പ്, വെള്ളം എന്നിവ ചേർക്കുക. ഇത് 20-25 മിനിറ്റ് വേവിക്കുക
തേങ്ങ, പച്ചമുളക്, ജീരകം, കടുക് ഇഞ്ചി, വെളുത്തുള്ളി എന്നിവ അൽപ്പം വെള്ളം ചേർത്ത് നന്നായ് അരച്ചെടുക്കുക.
പൈനാപ്പിൾ വേവിച്ചതിലേക്ക് അരപ്പ് ചേർത്ത് 3 മിനിറ്റ് കൂടി വേവിക്കുക.ശേഷം ശർക്കര ചേർത്ത് വേവിക്കുക.
പാകമായി കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് പൈനാപ്പിൾ നന്നായി തണുക്കാൻ അനുവദിക്കുക. ശേഷം,തൈര് ചേർത്ത് നന്നായി ഇളക്കുക.
ശേഷം മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ വറവിട്ട് പാകമായ പച്ചടിയിലേക്ക് ചേർക്കുക.
 
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!