Section

malabari-logo-mobile

വിദ്വേഷ പ്രസംഗം;പി സി ജോര്‍ജ്ജ് അറസ്റ്റില്‍

HIGHLIGHTS : PC George arrested

തിരുവനന്തപുരം: അന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പിസി ജോര്‍ജ്ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. എആര്‍ ക്യാമ്പിന് പുറത്ത് പി സി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം വട്ടപ്പാറയില്‍ വെച്ച് വാഹനം തടഞ്ഞ് പി സി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചു. സ്വന്തം വാഹനത്തിലായിരുന്നു പി സി ജോര്‍ജ് യാത്ര ചെയ്തിരുന്നത്.

sameeksha-malabarinews

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പി സി ജോര്‍ജ്ജിനെ കൊണ്ടുപോയ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നതായും മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി കാര്യങ്ങള്‍ പസംഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!