Section

malabari-logo-mobile

പി സി ജോര്‍ജ്ജിന് ജാമ്യം

HIGHLIGHTS : Bail for PC George

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പി സി ജോര്‍ജ്ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.

സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

sameeksha-malabarinews

ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജ്ജ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. അനന്തപുരി ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജാമ്യം ലഭിച്ച ശേഷം പിസി ജോര്‍ജ്ജ് പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് പിസി ജോര്‍ജ്ജിന് വേണ്ടി ഹാജരായത്.

ഇന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പിസി ജോര്‍ജ്ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. 153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്താണ് പി.സി ജോര്‍ജ്ജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!