ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി

കോഴിക്കോട്: ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരുമുങ്ങി. 10 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലാണ് ഉരു മുങ്ങിയത്.

അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതാണ് ഉരു. ഉരു മുങ്ങി തുടങ്ങിയപ്പോള്‍ ജോലിക്കാര്‍ കോസ്റ്റ് ഗാര്‍ഡിനെ ബന്ധപ്പെടുകയായിരുന്നു. ബോട്ടില്‍ ആറ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.

ഉരു പൂര്‍ണമായും കടലില്‍മുങ്ങിപ്പോയിട്ടുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top