ഗോള്‍ഡന്‍ ഈഗിള്‍സ് യുണൈറ്റഡ് ആര്‍ട്‌സ സ്‌പോര്‍ട്‌സ് ക്ലബ് ഇഫ്താര്‍മീറ്റ് സംഘടിപ്പിച്ചു.

പരപ്പനങ്ങാടി:പതിനാറുങ്ങല്‍ ഗോള്‍ഡന്‍ ഈഗിള്‍സ് യുണൈറ്റഡ് ആര്‍ട്‌സ സ്‌പോര്‍ട്‌സ് ക്ലബ് ഇഫ്താര്‍മീറ്റ് സംഘടിപ്പിച്ചു.

കലാ കായിക സാമൂഹിക പ്രവര്‍ത്തന രംഗങ്ങളില്‍ പതിനാറുങ്ങലിന്റെ മുഖ മുദ്രയായി മാറിയ ഗോള്‍ഡന്‍ ഈഗിള്‍സ് യുണൈറ്റഡ് പതിനാറുങ്ങല്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പ്രദേശത്ത് ഒരു പുതിയ ചരിത്രത്തിന് സാക്ഷിയായി. ജാതി മത ഭേദമന്യേ എല്ലാവരെയും ഒരുപോലെ ഉള്‍കൊള്ളിച്ചു സംഘടിപ്പിച്ച പരിപാടിക്ക് മികച്ച സ്വീകരണമാണ് നാട്ടുകാരില്‍ നിന്നും ലഭിച്ചത്. ഏകദേശം 500ല്‍ ഏറെ ആളുകള്‍ പങ്കെടുത്ത പരിപാടി പതിനാറുങ്ങല്‍ പ്രദേശത്തിന് ഒരു പുത്തന്‍ അനുഭവമായിമാറുകയായിരുന്നു.

ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പലിറ്റി കൗണ്‍സിലര്‍ അബ്ദുല്‍ അസീസ്.പി.കെ,അഡ്വ.ഇബ്രാഹീം കുട്ടി. സി, എം സി കോയ,സാമൂഹിക പ്രവര്‍ത്തകന്‍ ഹനീഫ. സി പി, നൗഫല്‍ മാസ്റ്റര്‍, എം എന്‍ ബഷീര്‍,എന്നിവര്‍ സംബന്ധിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top