കാസര്‍കോട്: ഷവമര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവത്തൂരിലെ നാരായണന്‍ -പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ(17)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മ്മ കഴിച്ചവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
വയറിളക്കത്തെതുടര്‍ന്ന് നാലുപേരെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മറ്റുചിലരും സമാന ലക്ഷണവുമായി ആശുപത്രിയില്‍ എത്തി. ഇതോടെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടത്തിയത്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഈ കൂള്‍ബാറില്‍ നിന്നും ഷവര്‍മ്മ കഴിച്ചിരുന്നു.



