Section

malabari-logo-mobile

ഭാഷാഭേദമന്യേ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിക്രം സിനിമ ജൂണ്‍ 3 മുതല്‍ തിയേറ്ററുകളില്‍

HIGHLIGHTS : Vikram to hit theaters from June 3

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായ ‘വിക്രം ‘ സിനിമ ഇരുപതു വര്‍ഷമായി സിനിമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നു. കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ്.

ഷിബു തമീന്‍സ്, രാജ്കമല്‍ ഫിലിംസ് എന്നിവര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് കേരളത്തിലെ വിതരണവകാശവാര്‍ത്ത അറിയിച്ചത് . എസ്സ് എസ്സ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം കമല്‍ഹാസന്‍ സാറിന്റെ വിക്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്നും, ലോകേഷ് കനകരാജ് ഒരു ഫാന്‍ ബോയ് എന്ന നിലയില്‍ കൂടി സംവിധാനം നിര്‍വഹിച്ച ചിത്രമായതിനാല്‍ വിക്രം ബോക്‌സ് ഓഫീസില്‍ ബ്ലോക്ക് ബസ്റ്റര്‍ ആകുമെന്ന് ഷിബു തമീന്‍സ് പറഞ്ഞു.

sameeksha-malabarinews

110 ദിവസം ആയിരുന്നു വിക്രത്തിന്റെ ചിത്രീകരണത്തിനായി വിനിയോഗിച്ചത്. ചിത്രത്തിന്റെ പാക്കപ്പ് ടൈമില്‍ ഫഹദ് ഫാസില്‍ സംവിധായകനും വിക്രം ടീമിനുമൊപ്പം ആകാശത്തേക്ക് നിറയൊഴിച്ച വീഡിയോ ഏറെ വൈറല്‍ ആയിരുന്നു. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നരേന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ ദാസ് , കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്‌സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്ണന്‍, സത്യ, വെങ്കി, വിഷ്ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്‌നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പള്‍സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്‌നി , മ്യൂസിക് ലേബല്‍ സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം താരങ്ങള്‍ കേരളത്തില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!