Section

malabari-logo-mobile

റംസാൻ സ്പെഷൽ; ചിക്കൻ ബ്രെഡ് ടോസ്റ്റ്

HIGHLIGHTS : Ramadan Special; Chicken bread toast

റംസാൻ സ്പെഷൽ; ചിക്കൻ ബ്രെഡ് ടോസ്റ്റ്

ഷെരീഫ

sameeksha-malabarinews

ആവശ്യമായ ചേരുവകൾ:-

ബ്രെഡ്  സ്ലൈഡ്- ആറ്
ചിക്കൻ – 150 ഗ്രാം
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

വൈറ്റ് സോസിന്

വെണ്ണ – 4 വലിയ സ്പൂൺ
മൈദ – രണ്ടര വലിയ സ്പൂൺ
പാൽ – ഒരു കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

 

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ടോപ്പിങ്ങിന്

ചീസ് ഗ്രേറ്റ് ചെയ്തത് – 50 ഗ്രാം
തക്കാളി – ഒന്ന്, വട്ടത്തിൽ അരിഞ്ഞത് 
മല്ലിയില പൊടിയായി അരിഞ്ഞത് പാകത്തിന്

പാകം ചെയ്യുന്ന വിധം:-

ബ്രെഡ് അരികു കളഞ്ഞു ടോസ്റ്റ് ചെയ്യുക. ചിക്കൻ ഉപ്പും കുരുമുളകുപൊടിയും ചേർ ത്തു വേവിച്ചു പൊടിയായി അരിയുക.

വൈറ്റ് സോസ് തയാറാക്കാൻ പാനിൽ വെണ്ണ ഉരുക്കി മൈദ ചേർത്തു ചെറുതീയിൽ തുടരെയിളക്കി മൂപ്പിക്കുക. പാൻ അടുപ്പിൽ നിന്നു വാ ങ്ങി പാൽ ചേർത്തു കട്ടകെട്ടാതെ തുടരെയിള ക്കി യോജിപ്പിക്കണം. തിരികെ അടുപ്പത്തു വച്ചു കുറുക്കി പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു വാങ്ങാം.

മറ്റൊരു പാനിൽ വെണ്ണ ചൂടാക്കി സവാള വഴറ്റണം. മൃദുവാകുമ്പോൾ ചിക്കൻ ചേർത്തു വഴറ്റി വാങ്ങുക. ചൂടാറിയ ശേഷം ഇതു വൈറ്റ് സോസിൽ ചേർത്തിളക്കണം. ഈ മിശ്രിതം ഓരോ ബ്രെഡ് സ്ലൈസിലും നിരത്തുക.

ഇതിനു മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തതു വിതറി ഓരോ സ്ലൈസ് തക്കാളി വച്ച്, മല്ലിയില വിതറണം. മുകളിൽ അൽപം കൂടി ചീസ് വിതറി മുകളിൽ ഒരു സ്ലൈഡ് ബ്രെഡ് വെച്ച് ചൂടാക്കിയിട്ടിരിക്കുന്ന ഗ്രില്ലിൽ വച്ച് ഇളം ബ്രൗൺ നിറത്തിൽ ഗ്രിൽ ചെയ്തെടുക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!