Section

malabari-logo-mobile

തെളിനീരൊഴുകും നവകേരളം ; രാമനാട്ടുകരയിൽ ജലനടത്തം സംഘടിപ്പിച്ചു 

HIGHLIGHTS : A water walk was organized at Ramanattukara

രാമനാട്ടുകര നഗരസഭയിലെ  10, 11,18, 19 വാർഡുകളിലൂടെ കടന്നുപോകുന്ന വലിയ പാടം – കൊലത്തിരുത്തി തോടിൻ്റെ ജനകീയ ശുചീകരണത്തിന്റെ ഭാഗമായി ജലനടത്തം സംഘടിപ്പിച്ചു.തെളിനീരൊഴുകും നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ യജ്ഞത്തിന്റെ ഭാഗമായി ഒന്നര കിലോമീറ്റർ വരുന്ന തോടിൻ്റെ നിലവിലെ അവസ്ഥാപഠനമെന്ന രീതിയിലാണ് ജലനടത്തം സംഘടിപ്പിച്ചത്.

ജലനടത്തത്തിനു ശേഷം ജലസഭ ചേരുകയും മെയ് ഏഴിന് രാവിലെ 7 മണിക്ക് നടത്തുന്ന ജനകീയ ശുചീകരണത്തിനുവേണ്ട തയ്യാറെടുപ്പുകൾ ആസൂത്രണം ചെയ്യുകയും ചെയ്തു. തോടിന്റെ ഇരുഭാഗത്തും നടപ്പാതകൾ നിർമിക്കാനും തോട്ടിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാനും കാട് വെട്ടാനും തോട്ടിൽ വീണുകിടക്കുന്ന കല്ലുകളും പോസ്റ്റും നീക്കം ചെയ്യാനും സംരക്ഷണ ഭിത്തി കെട്ടാനു, കൊലത്തിരുത്തി റോഡിലെ പാലത്തിൻ്റെ രണ്ടു ഭാഗത്തും ഭാവിയിൽ ഹാൻഡ് റെയിൽ സ്ഥാപിക്കാനും തീരുമാനിച്ചു.

sameeksha-malabarinews

നഗരസഭാ മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാർ,സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ, ജെ.എച്ച്.ഐമാർ,സി.ഡി.എസ്സ് ചെയർപേഴ്സൺ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, ഹരിത കർമസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങി മുപ്പതോളം പേർ ജലനടത്തത്തിൽ പങ്കാളികളായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!