Section

malabari-logo-mobile

പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ വേദനാജനകമെന്ന് കെജ്രിവാള്‍

HIGHLIGHTS : ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന തര്‍ക്കങ്ങളില്‍ താന്‍ പങ്കാളിയല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. തന്റെ ...

vbk-Kejriwalന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന തര്‍ക്കങ്ങളില്‍ താന്‍ പങ്കാളിയല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. തന്റെ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ പ്രയാസമുണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ച ഡല്‍ഹി ജനതയോടുള്ള ചതിയാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് സംസ്‌കാരം അവസാനിപ്പിക്കണമെന്ന പാര്‍ട്ടി നേതാവ് നേതാവ് പ്രശാന്ത് ഭൂഷണ്‍ ആവശ്യത്തിന് പിന്നാലെയാണ് കേജ്‌രിവാള്‍ നയം വ്യക്തമാക്കിയത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തര്‍ക്കങ്ങളില്‍ ഒരു തരത്തിലും പങ്കാളിയാവാന്‍ ആഗ്രഹിക്കുന്നില്ല. ഡല്‍ഹിയില്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണത്തിലാണ് ശ്രദ്ധ നല്‍കുന്നത്.

sameeksha-malabarinews

പാര്‍ട്ടിയെ കലാപങ്ങള്‍ തന്നെ വേദനിപ്പിച്ചു എന്ന് പറയുമ്പോഴും കെജ്രിവാള്‍ ആരെയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. ദില്ലിയിലെ ജനങ്ങള്‍ തങ്ങളുടെ മേല്‍ അര്‍പിച്ച പ്രതീക്ഷയാണ് ഇല്ലാതാക്കുന്നതെന്നാണ് കെജ്രിവാള്‍ പറയുന്നത്. എന്നും കെജ്രിവാള്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.

ഇത് സംബന്ധിച്ച് രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പോലുള്ള സീനിയര്‍ നേതാക്കള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കും എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!