ചെമ്മാട്ട്‌ പൂട്ടിയിട്ട വീട്ടില്‍ നിന്നും രണ്ട്‌ ലക്ഷം രൂപയുടെ ലോഹപാത്രങ്ങള്‍ കവര്‍ന്നു

Untitled-1 copyതിരൂരങ്ങാടി: പൂട്ടിയിട്ട വീട്ടില്‍ നിന്നും രണ്ട്‌ ലക്ഷം രൂപ വിലമതിക്കുന്ന ലോഹപാത്രങ്ങള്‍ കളവ്‌ പോയി. തൃക്കുളത്തെ പെട്രോള്‍ പമ്പിന്‌ സമീപത്തുള്ള കോലഞ്ചേരി ശശികുമാറിന്റെ വീട്ടില്‍ നിന്നാണ്‌ വിലപിടിപ്പുള്ള പാത്രങ്ങള്‍ കളവ്‌ പോയത്‌.

കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ശശികുമാറും കുടുംബവും ബാംഗ്ലൂരിലാണ്‌ ചൊവ്വാഴ്‌ച പകല്‍ ഈ വീടിന്റെ വാതില്‍ തുറന്ന്‌ കിടക്കുന്നത്‌ കണ്ട അയല്‍വാസികള്‍ ശശികുമാറിനെ വിളിച്ച്‌ വിവരമറിയിക്കുകയായിരുന്നു. ശശികുമാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ്‌ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരമറിഞ്ഞത്‌.

രണ്ട്‌ വലിയ ഉരുളി, ഓടിന്റെ നാല്‌ നിലവിളക്ക്‌, ഓടിന്റെയും ചെമ്പിന്റെയും പാത്രങ്ങള്‍ എന്നിവയാണ്‌ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. തിരൂരങ്ങാടി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത്‌ നിന്നുള്ള വിരലടായാളവിദഗ്‌ധര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തി.

Share news
error: Content is protected !!
Scroll to Top