Section

malabari-logo-mobile

വിഴിഞ്ഞത്തിന് കബോട്ടാഷ് ഇളവ് പരിഗണിയ്ക്കും: ഗഡ്കരി

HIGHLIGHTS : ന്യൂ ഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കു കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നു മുഖ്യമന്ത്രി ...

umman chandiന്യൂ ഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കു കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യാമെന്നു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നിഥിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മന്ത്രി കെ ബാബുവും എം പിമാരായ ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരും സംബന്ധിച്ചു.

sameeksha-malabarinews

വിദേശകപ്പലുകളില്‍ വരുന്ന ചരക്ക് നേരിട്ട് തുറമുഖത്തെത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നിയമമാണ് കബോട്ടാഷ്. കപ്പലുകളില്‍നിന്ന് ചെറു ഇന്ത്യന്‍ പതാക വഹിച്ച ചെറു കപ്പലുകളിലൂടെ ചരക്കുകള്‍ ടെര്‍മിനലില്‍ എത്തിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

കബോട്ടാഷ് നിയമത്തില്‍ ഇളവുലഭിക്കാത്ത സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിനുള്ള ടെന്‍ഡറില്‍നിന്നു കമ്പനികള്‍ പിന്‍മാറിയിരുന്നു. ടെന്‍ഡറില്‍നിന്ന് പിന്മാറിയ അദാനി ഗ്രൂപ്പ് കബോട്ടാഷിലെ ഇളവില്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!