Section

malabari-logo-mobile

പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും സ്ത്രീകളുടെ മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍

HIGHLIGHTS : Parappangadi police nab necklace thief

പരപ്പനങ്ങാടി : സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലെ പ്രതി പിടിയില്‍. 2006 ജനുവരി 26 ,ഫെബ്രുവരി മാസം 4 എന്നീ ദിവസങ്ങളില്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലെ പ്രതിയായ കോഴിക്കോട് ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടില്‍ വെബ്ലി സലിം(42) എന്നു വിളിക്കുന്ന സലിമിനെയാണ് കോഴിക്കോട് കല്ലായില്‍ നിന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

അരിയല്ലൂര്‍ പുഴക്കല്‍ വീട്ടില്‍ മോഹന്‍ ദാസിന്റെ ഭാര്യ പത്മിനിയുടെ 4 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടില്‍ സത്യനാരായണന്റെ ഭാര്യ ഷീജയുടെ 5 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും മോഷണം ചെയ്തതിന് 2006 ല്‍ പര്‍പ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ പ്രതിയെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചിരുന്നു.

sameeksha-malabarinews

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ്‌ഐ പ്രദീപ് കുമാര്‍ , പോലീസുകാരായ ബിജേഷ്, ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍ , അഭിമന്യു ,വിപിന്‍ , സബറുദ്ദീന്‍, ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!