Section

malabari-logo-mobile

ലോക പട്ടം പറത്തല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടീം മാനേജറായി പരപ്പനങ്ങാടി സ്വദേശി

HIGHLIGHTS : Parappanangady native as Team Manager of World Kite Flying Championship

പരപ്പനങ്ങാടി: ലോക പട്ടം പറത്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ത്യന്‍ ടീമിന്റെ മാനേജറായി പരപ്പനങ്ങാടി സ്വദേശി ഹൈദരാലി. 20 ാമത് ലോക പട്ടം പറത്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായ് ചൈനയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് ഹൈദരലിയുള്‍പ്പെട്ട സംഘം. അടുത്ത ദിവസം നെടുമ്പാശ്ശേരിയില്‍ നിന്ന് ചൈനയിലേക്ക് സംഘം യാത്ര തിരിക്കും.

സ്പോര്‍ട്സ് കൈറ്റ്, സര്‍ക്കിള്‍ കൈറ്റ് എന്നിവയില്‍ എട്ട് വര്‍ഷത്തെ വൈദഗ്ധ്യമുള്ള ഹൈദരലി കേരളത്തിലുടനീളവും ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും പട്ടംപറത്തല്‍ മത്സരത്തിനും ബോധവത്കരണത്തിനുമായി പോയിട്ടുണ്ട്. ഇതാദ്യമായാണ് രാജ്യത്തിന് പുറത്തേക്ക് പോകുന്നത്.

sameeksha-malabarinews

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള അഞ്ച് പേരും ഒറീസ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേരുമാണ് സംഘത്തിലുള്ളത്. മഹ്ഷൂക്ക് ചാലിയമാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുക. ബീജിംഗ്, വൈഫാംഗ്, വുഹാന്‍ എന്നിവിടങ്ങളില്‍ ഒരു മാസക്കാലമാണ് 20-ാമത് ലോക പട്ടംപറത്തല്‍ മത്സരം. പ്രഭാത്കുമാര്‍ (കൈറ്റ് ഫ്ളൈയര്‍), എം.വി അക്ബര്‍ അലി (ഇന്‍ഫ്ളൈറ്റ് ടേബിള്‍ കൈറ്റ്), നിതേഷ് ലുക്കും (പരമ്പരാഗത കൈറ്റ്), ടി.വി സ്വപ്ന (സ്പോര്‍ട്സ് കൈറ്റ്), ജൈസല്‍ സിംഗ് ( സ്പോര്‍ട്സ് കൈറ്റ്) അബ്ദുള്ള മാളിയേക്കല്‍ (പരിശീലകന്‍) എന്നിവരാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍. ഇന്റര്‍നാഷണല്‍ കൈറ്റ് ഫെഡറേഷന്‍, ചൈനീസ് കൈറ്റ് അസോസിയേഷന്‍, വൈഫാംഗ് പ്രൊവിഡന്‍സ് സ്പോര്‍ട്സ് അതോറിറ്റി, വൈഫാംഗ് യുവജന ടൂറിസം മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് ലോക കൈറ്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് തയ്യിലപ്പടി വാല്‍പ്പറമ്പില്‍ പരേതനായ മുഹമ്മദ്- പാത്തുമ്മ ദമ്പതികളുടെ മകനാണ് 48 കാരനായ ഹൈദരലി. ഭാര്യ സീത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!