തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മര്‍ദനം

തിരുവനന്തപുരം:പോലീസുകാരന് ക്രൂരമായ മര്‍ദനം. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ സി.പി.ഒ സിജു തോമസിനാണ് മര്‍ദനമേറ്റത്.ബൈക്കിലെത്തിയ ഒരു സംഘമാണ് ചാല മാര്‍ക്കറ്റില്‍ വെച്ച് പോലീസുകാരനെ ക്രൂരമായി മര്‍ദിച്ചത്. പരുക്കേറ്റ സിജുവിനെ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം.അക്രമത്തിന് പിന്നില്‍ ലഹരിമാഫിയയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികള്‍ക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ് പോലീസ്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top