രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളാവുക – ഖലീലുല്‍ ബുഖാരി

തിരൂരങ്ങാടി : രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിന്ന് എല്ലാവരും ബാധ്യസ്ഥരാണെന്നും അത്തരത്തിലുള്ള ഭരണകൂടം നിലവില്‍ വരണമെന്നും സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയില്‍ ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു തിരൂരങ്ങാടി ഖാളി കൂടിയായ ഖലീലുല്‍ ബുഖാരി.

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് വിനിയോഗിക്കണം ആരും വോട്ട് ചെയ്യാതിരിക്കരുത്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നവര്‍ക്കാകണം നാം വോട്ട് ചെയ്യേണ്ടത് എന്നും തങ്ങള്‍ പറഞ്ഞു. വിശുദ്ധ റമളാനില്‍ ആര്‍ജിച്ചെടുത്ത ആത്മീയ വിശുദ്ധി ഭാവി ജീവിതത്തില്‍ കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്വീബ് അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി , മഹല്ല് ജനറല്‍ സെക്രട്ടറി എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top