Section

malabari-logo-mobile

പ്രശസ്ത നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

HIGHLIGHTS : Famous produce Gandhimathi Balan passed away

തിരുവനന്തപുരം: മലയാളത്തിന്റെ ക്ലാസ്സിക് സിനിമകളുടെ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍(66) അന്തരിച്ചു. ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും ആയിരുന്നു. അസുഖബാധിതനായി കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബാലചന്ദ്രമേനോന്‍ സംവിധാം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയാണ് നിര്‍മ്മാണ രംഗത്ത് എത്തെത്തിയത്.

sameeksha-malabarinews

പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ് അദ്ദേഹം. പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍ തറവാട് അംഗമാണ്. തിരുവനന്തപുരം പ്രവര്‍ത്തന മേഖല ആക്കിയിട്ട് 40 വര്‍ഷത്തിലേറെയായി.

സ്ഫടികം, കിലുക്കം എന്നിവയുടെ നിര്‍മാണ ചുമതലകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റര്‍ ഉടമ കൂടിയായിരുന്നു. ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നില്‍ ചേര്‍ത്തായിരുന്നു ബാലന്‍ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്.
അനശ്വര സംവിധായകന്‍ പത്മരാജനൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്ത ഗാന്ധിമതി ബാലന്‍ അദ്ദേഹത്തിന്റെ മരണത്തോടെ പതിയെ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.

ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലന്‍ .

ഭാര്യ – അനിത ബാലന്‍. മക്കള്‍: സൗമ്യ ബാലന്‍ (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്), അനന്ത പത്മനാഭന്‍ (മാനേജിങ് പാര്‍ട്ണര്‍ – മെഡ്റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി)

മരുമക്കള്‍: കെ.എം.ശ്യാം (ഡയറക്ടര്‍ – ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്, ഡയറക്ടര്‍- ഗാന്ധിമതി ട്രേഡിങ് & എക്സ്പോര്‍ട്സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!