Section

malabari-logo-mobile

പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് എക്‌സിക്യൂട്ടീവ് മീറ്റ് സംഘടിപ്പിച്ചു

HIGHLIGHTS : Parappanangady Municipal Muslim League organized an executive meet

പരപ്പനങ്ങാടി:പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് മീറ്റ് മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അലി തെക്കെപ്പാട്ട് അദ്യക്ഷത വഹിച്ചു.

ഡല്‍ഹി ഓഫീസ് ഫണ്ട് കളക്ഷന്‍ നടത്തിയ ഡിവിഷന്‍ കമ്മിറ്റികളെയും പുതുതായി തെരഞ്ഞെ ടുക്കപ്പെട്ട മുനിസിപ്പല്‍ എം. എസ്. എഫ് കമ്മിറ്റി ഭാരവാഹികളെയും ചടങ്ങില്‍ ആദരിച്ചു.

sameeksha-malabarinews

മുന്‍ മന്ത്രി പി. കെ. അബ്ദുറബ്ബ്, സയ്യിദ് പി. എസ്. എച്ച് തങ്ങള്‍, വി. പി. കോയഹാജി, സി. ടി. അബ്ദു നാസര്‍, പി.സിദ്ധീഖ് ഉള്ളണം, അലി അക്ബര്‍ , നവാസ് ചിറമംഗലം, എച്ച്. ഹനീഫ, പി. വി. കുഞ്ഞി മരക്കാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും മുസ്തഫ തങ്ങള്‍ ചെട്ടിപ്പടി നന്ദിയും പറഞ്ഞു

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!