Section

malabari-logo-mobile

ജാതിയൂര്‍ മഠം ക്ഷേത്രത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കം; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

HIGHLIGHTS : Jathiyur Madam will preserve the historical remains of the temple; Minister Ahmed Devarkovil

കോഴിക്കോട്: കുറ്റ്യാടി തളീക്കരയിലെ ജാതിയൂര്‍ മഠം ക്ഷേത്രത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ സംരക്ഷിക്കുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജാതിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുരാരേഖ വകുപ്പ് ക്ഷേത്രത്തിന്റെ പൗരാണിക സ്ഥിരീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ഭാഗമായ അമ്പലക്കുളം നവീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ദേവസ്വം, ടൂറിസം,ഇറിഗേഷന്‍ വകുപ്പുകളുടെ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ആരാധനാലയങ്ങളെയും ബഹുമാനിക്കണമെന്നും എല്ലാ ജാതി മതങ്ങളും യോജിപ്പിന്റെ പരമാവധി ഇടങ്ങളില്‍ ചേര്‍ന്ന് നില്‍ക്കണമെന്നും
മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജില്‍ അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ സുബ്രഹ്‌മണ്യന്‍ നായര്‍ മുഖ്യാതിഥിയായി. കായക്കൊടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത മുരളി, വാര്‍ഡ് മെമ്പര്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ നാരായണന്‍ സ്വാഗതം പറഞ്ഞു. ക്ഷേത്രവും പരിസരവും കുളവുമെല്ലാം കണ്ട ശേഷമാണ് മന്ത്രി മടങ്ങിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!