തിരൂരങ്ങാടി: ചെമ്മാട് സന്മനസ് റോഡ് റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമ്പൂര്‍ണ കുടുംബ സംഗമം അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ ഉല്‍സവമായി മാറി. അസോസിയേഷന്റെ പന്ത്രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ചെമ്മാട് ഗ്രീന്‍ ലാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമമാണ് വിഭവ വൈവിധ്യം കൊണ്ടും ജനബാഹുല്യം കൊണ്ടും നവ്യാനുഭവമായി മാറിയത്. ചെമ്മാട് സന്മനസ്സ് റോഡിലെ കുടുംബങ്ങളില്‍ നിന്നുള്ള ആയിരത്തില്‍ പരമാളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.
പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും സൈബര്‍ വിദഗ്ദനുമായ രംഗീഷ് കടവത്ത് സംഗമം ഉദ്ഘാടനം ചെയ്തു.
ലോക റെക്കോര്‍ഡ് ജേതാവ് ഡോ.ലൈലാ ബീഗം, മികച്ച സാമൂഹ്യ സേവനത്തിനുള്ള ഡോ.അബ്ദുല്‍ കലാം അവാര്‍ഡ് ജേതാവ് ഡോ. കബീര്‍ മച്ചിഞ്ചേരി എന്നിവരെയും പ്രദേശത്തെ മുതിര്‍ന്ന തലമുറയെയും സാമൂഹ്യ പ്രവര്‍ത്തകരെയും വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും സംഗമത്തില്‍ ആദരിച്ചു. ഡോ. കെ സി മുഹമ്മദ്, ഡോ. എംവി സൈതലവി, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി ടി ഹംസ, ചെമ്പ ഇബ്രാഹിംകുട്ടി ഹാജി, അന്‍ജൂം താജുദ്ദീന്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രദേശത്ത് നിന്നും മരണപ്പെട്ടു പോയവര്‍ക്കുള്ള ശ്രദ്ധാഞ്ജലിക്ക് താജുദ്ദീന്‍ കല്ലുപറംബന്‍ നേതൃത്വം നല്‍കി.
സന്മനസ്സ് റോഡിലെ കുരുന്നു പ്രതിഭകളുടെ സര്‍ഗ്ഗവിരുന്ന് സംഗമത്തിന് മാറ്റുകൂട്ടി. കലാഭവന്‍ പ്രവീണ്‍ നയിച്ച മാജിക് ഡാന്‍സും പച്ചോല മ്യൂസിക് ബാന്‍ഡ് നേതൃത്വം നല്‍കിയ ഇശല്‍ വിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു.
പ്രസിഡന്റ് കെ സി അയൂബ് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ കെ പി, എം എന്‍ നൗഷാദ്, മന്‍സൂറലി എംടി, ജാഷി കെ പി, ബാപ്പുട്ടി എംഎം പ്രസംഗിച്ചു. കരിമ്പില്‍ ബാവ, ഖാജ ഹുസൈന്‍, കെപി മുഹമ്മദ്, കെകെ മുഹമ്മദ് അബ്ദുന്നാസര്‍, സി ടി ഹബീബ്, കെ കെ നയീം, നിസാര്‍ മഞ്ഞമ്മാട്ടില്‍, അബ്ദുറഹ്‌മാന്‍ മഞ്ഞമ്മാട്ടില്‍, ആബിദ് തുടങ്ങീയവരും എസ് എം കാസ്റ്റ്ലേയും അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




